രോഗികളെ വലച്ച് ഒരുവിഭാഗം ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തില്‍; കിടത്തിച്ചികിത്സയും നിർത്തലാക്കിയതോടെ രോഗികള്‍ക്ക് ദുരിതം; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്.സമരം മൂന്നാം ദിവസത്തിലേക്കെത്തുമ്പോൾ ഒ പി ബഹിഷ്കരണത്തിന് പുറമെ കിടത്തി ചികിത്സകൂടി നിർത്തി സമരം ശക്തമാക്കാനൊരുങ്ങി കെ ജി എം എ.എന്നാൽ ഡോക്ടർമാർ പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി ഷൈലജടീച്ചർ പറഞ്ഞു.

വെള്ളിയാ‍ഴ്ചയാണ് ഒ പി ബഹിഷ്കരിച്ചുകൊണ്ട് കെ ജി എം ഒ യുെട നേതൃത്വത്തിൽ ഡോക്ടർമാർ
സമരം ആരംഭിച്ചത് സമരം രണ്ടാംദിവസത്തിലേക്ക് കടന്നപ്പോൾ ഘട്ടം ഘട്ടമായി കിടത്തിചികിത്സയും
നിർത്തലാക്കി തുടങ്ങിയിരുന്നു. ഇത് ആശുപത്രിയിലെത്തിയ രോഗികളെ വല്ലാതെ വലച്ചിരുന്നെങ്കിലും സർക്കാരൊരുക്കിയ ബദൽസംവിധാനം ജനങ്ങൾക്ക് ആശ്വാസമായി.

എന്നാൽ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം ആർദ്രം പദ്ദതിക്കോ വൈകുന്നേരം ഒ പി തുടങ്ങുന്നതിനോ എതിരായല്ലെന്നും വേണ്ടത്ര ഡോക്ടർമാരെയും ജീവനക്കാരേയും ആശുപത്രികളിൽ നിയമിക്കാത്തതിനാലാണ് എന്നാണ് കെ ജി എം ഒയുടെ വാദം.എന്നാൽ ഡോക്ടർമാർ പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി െെഷലജടീച്ചർ പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ പ്രസ്താവനകളിലൂടെ കെ.ജി.എം.ഒ.എ. സമരത്തെ ന്യായീകരിക്കുകയാണ്.സമരം നടത്തുന്നത് ആര്‍ദ്രം പദ്ധതിക്കും വൈകുന്നേരം വരെയുള്ള ഒ.പി.യ്ക്കും എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയും നിയമിക്കുന്നതിന് വേണ്ടിയാണ് എന്നതും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പില്‍ ഏറ്റവുമധികം തസ്തികകളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തിയത്. ആരോഗ്യ രംഗത്ത് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ് തിടങ്ങി 4300ലധികം പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി 830 ലധികം തസ്തികകള്‍ സൃഷ്ടിച്ചു. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലായി 1596 തസ്തികകള്‍ സൃഷ്ടിച്ചു.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 1739 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ട്ടിച്ചു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുമ്പോള്‍ അതിന് തെളിവ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.എന്നാൽ സർക്കാർ ഡോക്ടർമാർക്കെതിരെ നടപടിയെടുത്താൽ രാജിവയ്ക്കുന്നത് വരെയുള്ള തീരുമാനം െെകക്കൊള്ളുമെന്നും അന്തിമ തീരുമാനം ഈ മാസം 17ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും കെ ജി എം ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News