
മുംബൈ: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. മൂന്നാം പോരാട്ടത്തിലും അവസാന പന്തിലാണ് രോഹിതും സംഘവും തോറ്റത്.
അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസ് ഏഴു വിക്കറ്റിന്റെ ജയം ആഘോഷിച്ചു.
മുംബൈ ഉയർത്തിയ 195 റണ്‍സിന്റെ ലക്ഷ്യം അവസാന പന്തിൽ സിംഗിളിലൂടെ ജേസണ്‍ റോയ് നേടിയെടുത്തു. 53 പന്ത് നേരിട്ട് 91 റണ്‍സുമായി പുറത്താകാതെനിന്ന റോയിയാണ് കളിയിലെ താരം.
സൂര്യകുമാർ യാദവ് (53), ഇവാൻ ലൂയിസ് ( 48), ഇഷാൻ കിഷൻ (44) എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here