
മുംബൈ: പന്തുകൊണ്ടും ബാറ്റുകൊണ്ടും അത്ഭുതം കാട്ടുന്ന താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. രണ്ടാം കപില്‍ദേവെന്ന ഓമനപ്പേരില്‍ ആരാധകര്‍ പാണ്ഡ്യയെ സ്നേഹിക്കുന്നതും അതുകൊണ്ടാണ്. മികവുറ്റ ഫീല്‍ഡര്‍ കൂടിയാണ് താനെന്ന് നിരവധി തവണ പാണ്ഡ്യ തെളിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മുംബൈ ഇന്ത്യന്‍സ് മത്സരം പാണ്ഡയയുടെ അത്ഭുത ഫീല്‍ഡിംഗിനും സാക്ഷിയായി. സഹോദരന്‍ ക്രുണാന്‍ പാണ്ഡ്യ എറിഞ്ഞ പതിനാലാം ഓവറിലായിരുന്നു പാണ്ഡ്യ വാംഖഡ സ്റ്റേഡിയത്തെ അമ്പരപ്പിച്ചത്.
ഓസ്ട്രേലിയന്‍ സൂപ്പര്‍താരം മാക്‌സ്‌വെല്‍ രണ്ടാം പന്ത് ആകാശത്തേക്ക് ഉയര്‍ത്തിയടിച്ചു. സിക്സറടിക്കാനുള്ള ശ്രമമായിരുന്നു. അടി കണക്ട് ആയില്ലെങ്കിലും ക്യാച്ചാകുമെന്ന് ആരും വിശ്വസിച്ചില്ല.
എന്നാല്‍ ഓടിയെത്തിയ ഹര്‍ദിക് പാണ്ഡ്യആപന്ത് വായുവില്‍ പറന്ന് പിടിക്കുകയായിരുന്നു. ആരാധകരും താരങ്ങളും അമ്പരപ്പോടെയാണ് അത് കണ്ടുനിന്നത്.
വീഡിയോ കാണാം
M09: MI vs DD – Glenn Maxwell Wicket https://t.co/91J0Rw9f9r
— PRINCE SINGH (@PRINCE3758458) 14 April 2018

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here