ദില്ലിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപ്പിടുത്തം

ദില്ലിയിലെ കാളിന്ദി കുജിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പൂലര്‍ച്ച 3.10 നായിരുന്നു തീപ്പിടിത്തമുണ്ടായത്. 50 കുടിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ഇതിനു മുമ്പ് രണ്ട് പ്രാവിശ്യം നേരിയ തോതില്‍ തീപ്പിടുത്തം കാളിന്ദി കുജില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മനപൂര്‍വ്വം തീവെച്ചെ് നശിപ്പിച്ചതാണെന്ന് അഭയാര്‍ത്ഥികള്‍ ആരോപണം ഉയര്‍ത്താന്‍ കാരണം.

സമീപവാസികള്‍ക്കൊന്നും തന്നെ റോഹിങ്ക്യനുകള്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലായിരുന്നു. തീപ്പിടുത്തത്തില്‍ ആളപായങ്ങളൊന്നുമില്ല. ചെറിയ തരത്തിലുള്ള പൊള്ളലുകള്‍ അഭയാര്‍ത്ഥികള്‍ക്കുണ്ടായിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളുെട നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയ ക്യാമ്പുകളിലൊന്നാണ് കാളിന്ദി കുജ്.

റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും,സ്ഥിതിഗതികള്‍ ദയനീയമാണെന്നും ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കാളിന്ദി കുജിന് സമീപം ഫയര്‍സ്റ്റേഷനുണ്ടായിട്ടും 50 മിനിറ്റ് വൈകിയാണ് ഫയര്‍ഫോഴ്സ് എത്തിയതും ഒത്തുകളീയാണെന്ന് അഭയാര്‍ത്ഥികള്‍ ആരോപിച്ചു.

ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കാര്‍ഡുകളടക്കം കൈയ്യിലുള്ള അഭയാര്‍ത്ഥികളാണ് കാളിന്ദി കുജിലുള്ളത്. വസ്ത്രം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെയുള്ള വസ്തുകളെല്ലാം പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. അതേസമയം റോഹിങ്ക്യനുകളെ അഭയാര്‍ത്ഥികളായി കാണാനാകില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം ഇപ്പോഴും. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് ആര്‍എസ്എസ് നേതാവ് സുഭാഷ് ചന്ദ്ര നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News