17 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്‍റെ പ്രിയ ജോഡി ഒന്നിക്കുമ്പോള്‍ വിസ്മയമാകും; മലയാളിയില്‍ ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍ ഇതാണ്

17 വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഫുള്‍മൂണ്‍ സിനിമാസിന്‍റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളി എന്നാണ് പേരിട്ടിരിക്കുന്നത്.

ഫഹദ് ഫാസിലാണ് നായകന്‍. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി ചെയ്ത സിനിമ. പുതിയ കാലത്തിനനുസരിച്ച് പ്രകാശന്‍ എന്ന തന്‍റെ പേര് പി ആര്‍ ആകാശ് എന്ന് ഗസറ്റില്‍ പ്രസിദ്ധം ചെയ്ത് മാറ്റിയ ആളിന്‍റെ കഥയിലൂടെ മലയാളി ജീവിതത്തിന്‍റെ വ്യത്യസ്ത മുഖങ്ങളാണ് സത്യന്‍-ശ്രീനി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്.

എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനനായി സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News