കോമണ്‍വെല്‍ത്തില്‍ ധോണി കൂടി ഉണ്ടായിരിന്നെങ്കില്‍; കണ്ണടച്ച് തിരിഞ്ഞുനിന്ന് വിക്കറ്റെറിഞ്ഞ് വീ‍ഴ്ത്തുന്ന ധോണിക്ക് വെടിവയ്പ്പൊക്കെ പുല്ലാണ്; സംശയുണ്ടെങ്കില്‍ വീഡിയോ കാണാം

വിക്കറ്റിന് പുന്നില്‍ ധോണി എന്നും ഒരു അത്ഭുതമാണ്. കണ്ണടച്ച് തിരിഞ്ഞുനിന്ന് വിക്കറ്റില്‍ എറിഞ്ഞുകൊള്ളിക്കുന്ന ധോണി ക്രിക്കറ്റ് ലോകത്ത് നേടിയ കൈയ്യടി ചില്ലറയല്ല.

ഇപ്പോ‍ഴിതാ വെടിവെപ്പിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. ധോണി തന്നെ പുറത്തുവിട്ട വീഡിയോ വൈറലായിട്ടുണ്ട്.

‘പരസ്യം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രസകരമാണ് ഷൂട്ടിംഗ് ഗണ്‍’, എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ധോണിയെക്കൂടി ഷൂട്ടിംഗിന് വിടാമായിരുന്നുവെന്ന കമന്‍റാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News