വ്യവസായിയെ പറ്റിച്ച് 5 കോടി തട്ടിയ കേസ്: ബോളിവുഡ് നടനും ഭാര്യയും കുറ്റക്കാരല്ലെന്ന് കോടതി

ദില്ലിയിലെ ഒരു വ്യവസായിയെ പറ്റിച്ച് 5 കോടി തട്ടിയ കേസിൽ പ്രമുഖ ബോളിവുഡ് നടൻ രാജ്പാൽ യാദവ് ഭാര്യ രാധാ യാദവ് എന്നിവർ കുറ്റക്കാരെന്ന് ദില്ലി കോടതി.

കൊമേഡിയനായി ഹിന്ദി സിനിമകളിൽ തിളങ്ങുന്ന രാജ്പാൽ ആദ്യ സിനിമാ സംവിധാന സംരംഭത്തിന്‍റെ പേരിൽ 2010ലാണ് വ്യവസായിയിൽ നിന്ന് പണം തട്ടുന്നത്. സിനിമയുടെ പ്രാരംഭ ജോലികൾ പോലും തുടങ്ങാതിരിക്കുകയും 8 വർഷമായിട്ടും പണം മടക്കികൊടുക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് വ്യവസായി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

കേസിൽ വ്യാജ സത്യവാങ്മൂലം നൽകിയതിനെത്തുടർന്ന് 2013ൽ രാജ്പാൽ 3 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. കേസിൽ ഈ മാസം 23 ന് ശിക്ഷ വിധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here