യോഗിയുടെ നാട്ടിൽ ഗർഭിണിക്കും രക്ഷയില്ല; ഡോക്ടറെ കാണാനത്തിയെ യുവതിയെ നാലംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു

യോഗി ആദിത്യനാഥ്ന്റെ നാട്ടിൽ പീഡനങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ഗഞ്ചില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു.

ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം സ്ഥലത്ത് ഉപേക്ഷിച്ച അവശയായ സ്ത്രീയെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പ്രതികൾ ബിജെപി പ്രവത്തകരാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്.പി കെ.കെ.ഗേലോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel