ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് പുറത്താക്കപ്പെട്ട മന്ത്രിമാര്‍; ഞങ്ങളെ ബലിയാടാക്കുന്നോ; നിങ്ങള്‍ പറഞ്ഞിട്ടല്ലേ ബലാത്സംഘികള്‍ക്ക് വേണ്ടി റാലി നടത്തിയത്; വെളിപ്പെടുത്തലില്‍ നടുങ്ങി ബിജെപി

കത്വ: കത്വ സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൊലപാതികളെ ന്യായീകരിച്ച ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുകയായിരുന്നെന്ന വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട മന്ത്രി.

കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. എന്നാല്‍, തങ്ങള്‍
ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തത്, പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശപ്രകാരവുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി് മന്ത്രി സ്ഥാനം രാജിവെച്ച ചദര്‍ പ്രകാശ് ഗംഗ രംഗത്തെത്തി.

എന്തിനാണ് തങ്ങളെ മാത്രം പഴിക്കണതെന്നും, പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു, പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നായിരുന്നു, മന്ത്രിയുടെ തുറന്നു പറച്ചില്‍.

മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോടെ ബിജെപിയുടെ പൊയ്മുഖമാണ് പുറത്തായത്. രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഏന്തി മന്ത്രിമാരായ ഗംഗയും, ലാല്‍ സിംഗും പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ റാലി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രാജ്യാന്തര തലത്തില്‍ വരെ പ്രതിഷേധം അലയടിക്കവെ പ്രതികളെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ റാലി നടത്തിയത് ഏറെ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News