
ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തെലുങ്കു ചിത്രം മഹാനടിയുടെ ടീസര്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മഹാനടി.
ജമിനി ഗണേശനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന മഹാനദിയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ഡി ക്യു. നേര്‍ത്ത മീശയും വെട്ടിയൊതുക്കിയ ചുരുണ്ട മുടിയുമായി ദുല്‍ക്കറിന്റെ പഴയകാല ലുക്ക് ശ്രദ്ധ നേടുകയാണ്.
പഴയകാല നടി സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ കീര്‍ത്തില സുരേഷാണ് സാവിത്രിയെ അവതരിപ്പിക്കുന്നത്.
അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപിക് നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here