മലയാളി താരം അനസ് എടത്തൊടികയ്ക്ക് വിലക്ക്

ഇന്ത്യന്‍ ഫുട്ബോള്‍ താരവും മലയാളിയുമായ അനസ് എടത്തോടികയ്ക്ക് ഫുട്ബോള്‍ഫെഡറേഷന്‍റെ വിലക്ക്. സൂപ്പര്‍കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിനിടെ നടന്ന കയ്യാങ്കളിയാണ് അനസിന് വിലക്കേര്‍പ്പെടുത്താന്‍ കാരണം. രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്കിന് പുറമെ പിഴയും ചുമത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് പി‍ഴ ചുമത്തിയിരിക്കുന്നത്. അനസിനു പുറമെ ജംഷഡ്പൂരിന്‍റെ തന്നെ താരങ്ങളായ സുബ്രതാ പോള്‍, കെവിന്‍ ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്കും വിലക്കുണ്ട്.

ഗോള്‍കീപ്പിങ് പരിശീലകന്‍ റോബര്‍ട്ട് ആന്‍ഡ്രുവിനും രണ്ട് മത്സരങ്ങളില്‍ കളത്തിനടുത്ത് ഇറങ്ങാനാകില്ല. എഫ്‌സി ഗോവ താരങ്ങളായ ബ്രൂണോ പിന്‍ഹിരോ, സെര്‍ജിയോ ജെസ്‌റ്റെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും സമാന നടപടിയുണ്ട്.

എഫ് സി ഗോവ – ജംഷഡ്പൂര്‍ പോരാട്ടത്തിനിടെ ഗോവയുടെ ഒരു ഗോള്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലാണ് അ‍വസാനിച്ചത്. ആറു താരങ്ങള്‍ക്കെതിരെ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here