
വാഷിങ്ടന്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായ
മലയാളി സന്ദീപിന്റെ ഭാര്യ സൗമ്യ(38)യുടേ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ഈല്‍ നദിയില്‍നിന്ന് കഴിഞ്ഞ ദിവസം സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് കാണാതായ മലയാളി കുടുംബത്തിലെ സൗമ്യയുടേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
ഏപ്രില്‍ അഞ്ചുമുതലാണ് മലയാളി കുടുംബത്തെ ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ നിന്നും കാണാതായത്. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.
കാണാതായ കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ. സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here