ക്രിക്കറ്റ് രാജാവ് കൊഹ്ലിയും ഫുട്ബോള്‍ ചക്രവര്‍ത്തി ക്രിസ്റ്റ്യാനോയും ഒന്നിച്ചു; വീഡിയോ മെഗാഹിറ്റ്

ഇന്ത്യന്‍ ക്രിക്കറ്റിലെയെന്ന ലോകക്രിക്കറ്റിലെ തന്നെ രാജകുമാരനാണ് വിരാട് കൊഹ്ലിയെന്ന ഇന്ത്യന്‍ നായകന്‍. ബാറ്റുകൊണ്ട് കൊഹ്ലിയൊരുക്കുന്ന വിരുന്ന് കായികപ്രേമികള്‍ക്ക് മറക്കാനാകുന്നതല്ല.

കാല്‍പന്തുലോകത്താകട്ടെ താരചക്രവര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. 5 ബാലണ്‍ ഡി ഓര്‍ പുരസ്കാരങ്ങ‍ള്‍ ആ പ്രതിഭ വരച്ചുകാട്ടുന്നതാണ്.

ഇപ്പോ‍ഴിതാ ക്രിക്കറ്റിലെയും ഫുട്ബോളിലെയും അതുല്യപ്രതിഭകള്‍ ഒന്നിച്ച് രംഗത്തെത്തിയിരിക്കുയാണ്.

അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ പരസ്യത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചത്. ഇരുവരും പരസ്‌പരം കൈവീശി അഭിസംബോധന ചെയ്യ്താണ് പ്രത്യക്ഷപ്പെടുന്നത്. കായികലോകത്ത് ഏറെ ആരാധകരുള്ള ഇരുവരും ഒന്നിച്ച വീഡിയോ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here