കത്വ പീഡനത്തിനിരയായ കുട്ടിയ്ക്ക് നീതി തേടി കുടുംബം; ബലാല്‍സംഗ കേസ് സുപ്രീം കോടതി പരിഗണിക്കണം

കത്വാ ബലാല്‍സംഗ കേസ് സുപ്രീം കോടതി പരിഗണിക്കണമെന്ന് ബലാത്സംഗത്തിനിരയായ കുട്ടിയുടെ കുടുംബം. കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായ സാഹചര്യത്തിലാണ് ഇരയുടെ കുടുംബം ഇങ്ങനെയൊരാവശ്യവുമായി മുന്നോട്ട് വന്നത്.

കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് ഇരയുടെ കുടുംബത്തിന്റെ ആവശ്യം. അതേസമയം കത്വാ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.

യത്ഥാര്‍ത്ഥ കുറ്റവാളികളെയല്ല അറസ്റ്റ് ചെയ്തതെന്ന ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാംമിറിനെതിരെ നടപടിയെടുക്കാത്തതെന്തന്ന് പ്രകാശ് ജാവേദ്കര്‍ ചോദിച്ചു. ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ മേധാവി ഗുലാം നബി ആസാദിന്റെ പോളിംഗ് ഏജന്റായിരുന്നെന്നും പ്രകാശ് പ്രകാശ് ജാവേദ്കര്‍ ആരോപിച്ചു.

അതേസമയം കത്വാ ബലാല്‍സംഗ കേസില്‍ പ്രതികളെ പിന്തുണച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്ന് രാജിവെച്ച മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ വ്യക്തമാക്കിയിരിക്കുന്നു.

സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മയുടെ നിര്‍ദേശ പ്രകാരമാണ് പ്രതികളെ അനുകൂലിച്ച് ഹിന്ദു ഏക്ത മഞ്ചിന്റെ റാലിയില്‍ പങ്കെടുത്ത് പ്രസംഗിച്ചതെന്നും ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞു.

ജമ്മു കശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ക്ക് സംഭവിച്ചത് വ്യക്തിപരമായ വീഴ്ച മാത്രമാണെന്ന് ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ചന്ദര്‍ പ്രകാശ് ഗംഗ രംഗത്തെത്തിയത്. ബലാത്സംഗക്കൊല സാമുദായിക ധ്രുവീകരണത്തിനുള്ള ആയുധമാക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്.

അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കേസുകളില്‍ 6മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മല്ലിവാള്‍ ദില്ലിയിലെ രാജ്ഘട്ടില്‍ നടത്തിവരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News