സുരക്ഷിതമല്ല ഫേസ്ബുക്ക്; പകരക്കാരനാകാനൊരുങ്ങി പുതുപുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഹലോ

ലോകത്തെമ്പാടും ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ സൈറ്റാണ്, ഫേസ്ബുക്ക്. യൂസേഴ്‌സിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്. പലപ്രമുഖരും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനാഹ്വാനം ചെയ്ത് രംഗത്തുമെത്തിയിരുന്നു.

ഫേസ്ബുക്കിന് മികച്ച സ്വീകാര്യതയുള്ള രാജ്യമാണ് ഇന്ത്യ ഇന്ത്യയില്‍ ഫേസ്ബുക്കിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട്, ഒരു പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചൂ. ഹലോ എന്ന പേരിലാണ് പുതിയ സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓര്‍ക്കൂട്ട് സ്ഥാപകന്‍ ബയുകൊക്ടിന്‍ ആണ് ഹലോയുടെയും സ്ഥാപകന്‍.

ഇന്ത്യയില്‍ ബുധനാഴ്ചയാണ് ഹലോ നിലവില്‍ വന്നത്. നിലവില്‍ അമേരിക്ക, കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ സജീവമാണിത്. ഓര്‍ക്കുട്ട് തുടങ്ങിയപ്പോള്‍ മികച്ച സ്വീകാര്യത കിട്ടിയ രാജ്യങ്ങള്‍ ബ്രസീലും ഇന്ത്യയുമാണ് ഇതാണ് ബയുകൊക്ടിന്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മാത്രം കോടിക്കണക്കിന് ആരാധകരുണ്ട് ഫേസ്ബുക്കിന്. ഫേസ്ബുക്കിനോട് ജനങ്ങള്‍ വിമുഖത കാണിക്കുന്ന സമയത്തു തന്നെ , ഹലോയെ ഇന്ത്യയിലവധരിപ്പിച്ച് ഫേസ്ബുക്ക് ആരാധകരെ പിടിക്കുകയെന്ന തന്ത്രമാണ് ഹലോ ചെയ്യുന്നത്. നിലവില്‍ അമേരിക്ക, കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ സജീവമാണ് ഹലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News