കത്വ പ്രതിയോട് ഭാവി വധുവിന് ഒരു ചോദ്യമുണ്ട്; ദീപക്കിന്റെ കണ്ണില്‍ നോക്കിത്തന്നെ അത് ചോദിക്കും

കത്വ പെണ്‍കുട്ടിയുടെ ക്രൂര ബല്‍ത്സംഗത്തിന്‍ നാട് ഇപ്പോഴും തേങ്ങുകയാണ്. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ ആ കുഞ്ഞിനെ കൊലപ്പെടുത്താനായി കൊണ്ടു പോകുമ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി അവളെ ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് കാമം കുഞ്ഞിന് മേല്‍ തീര്‍ത്ത ഒരു പൊലീസ് ഓഫീസറുണ്ട്.

സ്പെഷ്യല്‍ പൊലീസ് ഓഫിസറായ ദീപക് ഖജൂരി. ക്രൂരമായ ബലാത്സത്തിനിരയായി മരണാസന്നയില്‍ കിടക്കുന്ന എട്ടു വയയ്യുള്ള ഒരു പിഞ്ചു കുഞ്ഞിന്റെ മേല്‍ നന്റെ കാമം തീര്‍ത്ത കാമ ഭ്രാന്തന്‍. എന്നാലിതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതെ ഒരു പെണ്‍കുട്ടിയുണ്ട്. ദീപക് ഖജൂരിയുടെ ഭാവിവധു രേണു ശര്‍മ എന്ന 24 കാരി.

തനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഖജൂരിയ ഇങ്ങനെയൊരു ക്രൂരത ചെയ്തോ എന്ന് അയാള്‍ സമ്മതിച്ചാല്‍ മാത്രമെ തനിക്ക് വിശ്വസിക്കാന്‍ കഴിയുമെന്നും പറയുന്നു പെണ്‍കുട്ടി. ആ കണ്ണുകളിലേക്ക് നോക്കി ചോദിക്കണം ഈ ക്രൂരത നിങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

കുറ്റം നിഷേധിച്ചില്ലെങ്കില്‍ ഞാന്‍ മറ്റൊരു വിവാഹത്തിന് വീട്ടുകാരോട് പറയും. ഇരുവരുടേയും നിശ്ചയം നേരത്തെ കഴിഞ്ഞതാണ്. ഈ മാസം 26 ന് ആയിരുന്നു ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News