ചുള്ളന്‍ ചെക്കനായി ആരാധകര്‍ക്ക് തകര്‍പ്പന്‍ വിഷുകൈനീട്ടവുമായി ലാലേട്ടന്‍; വീഡിയോ ഏറ്റെടുത്ത് മലയാളക്കര

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ അണിയിച്ചെരുക്കുന്ന അഡ്വെഞ്ചര്‍ ത്രില്ലര്‍ ചിത്രം നീരാളി തിയേറ്ററിലേക്ക്. ചിത്രത്തിന്‍റെ വര‍വരിയുച്ചുകൊണ്ടുള്ള പ്രൊമോ വീഡിയോയുമായി ലാലേട്ടന്‍ രംഗത്തെത്തി.

സണ്ണി ജോര്‍ജെന്ന നായകവേഷത്തില്‍ എത്തുമെന്നറിയിച്ചുകൊണ്ടുള്ള ലാലേട്ടന്‍റെ പ്രൊമോ വീഡിയോയിലെ ലുക്ക് കണ്ട് അരാധകര്‍ക്ക് ത്രില്ലടിച്ചിരിക്കുകയാണ്. ഗ്ലാമര്‍ ലുക്കിലാണ് ലാലേട്ടന്‍റെ എന്‍ട്രി.

വീഡിയോ കാണാം

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം നദിയാ മൊയ്തു ലാലേട്ടന്‍റെ നായികയായെത്തുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

ജൂണ്‍ 14ന് സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഗ്രാഫിക്‌സില്‍ പുലിമുരുകനെ വെല്ലുന്ന ചിത്രമായിരിക്കും നീരാളിയെന്നാണ് അറിയുന്നത്.

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സാണ് നീരാളിയുടേ പ്രത്യേകത. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്‌സ് കമ്പനികളില്‍ ഒന്നായ ആഫ്റ്റര്‍ ആണ് നീരാളിയുടെ ഗ്രാഫിക്‌സ് ചെയ്തിട്ടുള്ളത്.

നിലവില്‍ പുലിമുരുകനാണ് മലയാളത്തില്‍ ഏറ്റവും അധികം പണംമുടക്കി ഗ്രാഫിക്‌സ് ചെയ്ത ചിത്രം ഇതിനേക്കാള്‍ ഏറെ പണം നീരാളിക്കായി ചിലവാക്കിയതായാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

പാര്‍വ്വതി നായരും ലാലേട്ടനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here