ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; എച്ച്‌ഐവി ബാധിച്ച രക്തം നല്‍കിയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) രക്താര്‍ബുദ ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാലികയ്ക്ക് എച്ച്‌ഐവി ബാധിച്ച രക്തം നല്‍കിയെന്ന് കണ്ടെത്തല്‍.

കുട്ടിക്ക് രക്തം ദാനം നല്‍കിയവരില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധിച്ചിരുന്നു. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയാണ് കണ്ടെത്തല്‍.

എച്ച്ഐവി തിരിച്ചറിയാതിരുന്നത് വിന്‍ഡോ പിരിയഡില്‍ രക്തം നല്‍കിയതിനാല്‍ ആണ് എന്നാണ് കണ്ടെത്തല്‍. ചികിത്സയ്ക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് രക്തം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News