ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്; ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്നു പോലും എനിക്ക് മനസ്സിലായില്ല; തുറന്ന് പറഞ്ഞ് നടി നിവേദ

ചെന്നൈ പിഞ്ചു കുഞ്ഞുങ്ങള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ക്കിരയായതിന്റെ വളരെയധികം വേദനിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോദിവസവും പുറത്തു വരുന്നത്.

മി റ്റു ക്യാമ്പെയ്‌ന്റെ ഭാഗമായി തൊഴിലിടങ്ങളിലെയും അല്ലാതെയും പലപ്പോഴും സ്വന്തം വീടുകളില്‍ വെച്ച് പോലും അനുഭവിക്കേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി തമിഴ്‌സിനിമയിലെ നിവേദയാണ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് താനും ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ എന്താണു സംഭവിക്കുന്നതെന്നു പോലും എനിക്കറിയുമായിരുന്നില്ല.

എനിക്കിക്കാര്യം വീട്ടില്‍ പറയാന്‍ കഴിഞ്ഞില്ല. എന്താണ് ഞാന്‍ പരയേണ്ടിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നിവേദയുടെ തുറന്നുപറച്ചില്‍.

അഞ്ച് വയസ്സുള്ളപ്പോഴാണ് അത് സംഭവിച്ചത്. ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണുന്നവരില്‍ ഒരു ഭൂരിഭാഗവും ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത് അതുകൊണ്ടാണ് ഈ വീഡിയോ ഞാന്‍ പോസ്റ്റ് ചെംയ്തതെന്നും പറയുന്നു നിവേദ പെതുരാജ്.

തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ്. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയുള്ളവരാകണം. കുഞ്ഞുങ്ങളുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കണം അവരെ തെറ്റായ സ്പര്‍ശത്തെക്കുറിച്ച് ബോധവാന്മാരാക്കണം. പ്രതികരിക്കാന്‍ പഠിപ്പിക്കണം. ബോധവത്ക്കരണം നടത്തണം നിവേദ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News