അടിച്ചു തകര്‍ത്തെടാ മോനെ ; സഞ്ജുവിന്റെ തകര്‍പ്പന്‍ അടി വെറുതെയായില്ല; രാജസ്ഥാന് മിന്നും ജയം

രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചത് തെറ്റായ തീരുമാനമാനമായിരുന്നെന്ന് കൊഹ്ലിക്ക് ഇന്ന് തോന്നിയിട്ടുണ്ടാവും.

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളിതാരം, സഞ്ജു സാംസണിന്റെ കൂറ്റന്‍ സ്‌കോറിനെയും സിക്‌സറുകളെയും മറികടക്കാന്‍ ബെംഗളൂരുവിന് കഴിഞ്ഞില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോഹ്ലിക്കും കൂട്ടര്‍രും തോല്‍വിയറിഞ്ഞു.

സഞ്ചുവിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സില്‍ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. ഐപിഎല്ലിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇതോടെ സഞ്ജു മുന്നിലെത്തി.

ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ 19 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ അജ്യങ്ക്യ രഹാനെയും ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.

മലയാളികളുടെ അഭിമാന താരം സഞ്ജു 45 ബോളില്‍ നിന്ന് 92 റണ്‍സെടുത്തു. പത്ത് സിക്സുകളും രണ്ട് ബൗണ്ടറികളുമടക്കം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. താരത്തിന്റെ മികച്ച പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 217 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് വിജയലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല.

ബെംഗളൂരു നിരയില്‍ ക്രിസ് വോക്സ്, ഉമേഷ് യാദവ് യുസ്വേന്ദ്ര ചാഹല്‍ കുല്‍വന്ദ് കെജ്രോലിയ എന്നിവര്‍ വിക്കറ്റുകള്‍ സ്വന്തമാക്കി. രാജസ്ഥാന്‍ നിരയില്‍ ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും കൃഷ്ണപ്പ ഗൗതം, ബെന്‍ സ്റ്റോക്ക്സ്, ഡി ആര്‍സി ഷോര്‍ട്ട്, ബെന്‍ ലഫ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News