മാസ് ലുക്കില്‍ മമ്മൂക്ക; അബ്രഹാമിന്റെ സന്തതികള്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്

മാസ് ലുക്കില്‍ മമ്മൂക്കയെത്തുന്നു. അബ്രഹാമിന്റെ സന്തതികള്‍ ഫസ്റ്റ്‌ലുക്ക് പോസ്്റര്‍ എത്തി. ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപി എസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ ലോഞ്ചു ചെയ്തത്.7 മണിയോടെ പുറത്തു വന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്, ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്. മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ഷാജോണ്‍ കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News