പ്രസവചികിത്സയ്ക്ക് ഭാര്യ ആശുപത്രിയില്‍; കാണാനെത്തിയ യുവാവിനെ കുത്തി കൊലപ്പെടുത്തി; കുത്തിയത് ഭാര്യാപിതാവെന്ന് മൊഴി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രയില്‍യുവാവിനെ കുത്തി കൊലപ്പെടുത്തി. പ്രസവശേഷം ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ കൃഷ്ണകുമാറാണ് കുത്തേറ്റ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൃഷ്ണകുമാറിന്റെ ഭാര്യ പിതാവാണ് കുത്തിയതെന്നാണ് അഖിലിന്റെ മൊഴി.

വഞ്ചിയൂരിലുള്ള ഗോവിന്ദന്‍സ് ആശുപത്രിയില്‍ വൈകുന്നേരം 6 മണിയോടെയാണ് സംഭവം.പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യ അലീനയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു നിയമം സ്വദേസി കൃഷ്ണകുമാര്‍.

കൃഷ്ണകുമാറിനൊപ്പം അഖില്‍ എന്ന സുഹൃത്തുമുണ്ടായിരുന്നു.ആശുപത്രിയുടെ ടെറസില്‍ വെച്ച് കുത്തേറ്റകൃഷ്ണകുമാര്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു.തുടര്‍ന്ന് അവിടെ തന്നെ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയിലേക്ക്മാറ്റി. കൃഷ്ണകുമാറിന്റെ ഭാര്യപിതാവ് സുധാകരനാണ് കുത്തിയതെന്നാണ് അഖില്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൃഷ്ണകുമാറിന് ഭാര്യയെയുംകുഞ്ഞിനെയും കാണാന്‍ സുധാകരന്‍ സമ്മതിക്കാത്തത് തര്‍ക്കത്തിനിടയാക്കിയിരുന്നു.

ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായുംപോലീസിന് സൂചന ലഭിച്ചു. ബിയര്‍ കുപ്പി പൊട്ടിച്ചാണ് കുത്തിയതെന്ന് സംശയമുണ്ടെങ്കിലുംസ്ഥിരീകരിച്ചിട്ടില്ല. സുധാകരന്‍ ഒളിവിലാണ്. നേമം സ്വദേശിയായ കൃഷ്ണകുമാര്‍ സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News