ഐപിഎല്‍ മത്സരസ്റ്റേഡിയത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെയും ലൈംഗീകാതിക്രമം. യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച്ച നടന്ന മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിനിടെയാണ് സംഭവം. വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് ഗെന്ദ്‌രാജ് ദാദുലാല്‍ സത്‌നമി (26) എന്നയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ സ്റ്റേഡിയത്തില്‍ വെള്ളം വില്‍ക്കുന്നയാളാണെന്നാണ് വിവരം. എന്നാല്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഞെട്ടിക്കുന്ന പീഡന വിവരങ്ങളാണ്. രാജ്യത്തു നിന്ന് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് ഐ പി എല്‍ സ്റ്റേഡിയത്തില്‍ഡ നിന്നും ലൈംഗീക പീഡന വിവരങ്ങള്‍ പുറത്തു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel