തെരുവുകള്‍ ചുവപ്പ് അണിഞ്ഞു; സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനൊരുങ്ങി ഹൈദരാബാദ്

സിപിഐഎം 22-ാംപാര്‍ട്ടി കോണ്‍ഗ്രസിനായി ഹൈദരാബാദ് ഒരുങ്ങി. ബുധനാഴ്ച്ച ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 780 പ്രതിനിധികളും 70 ഓളം നിരീക്ഷകരും പങ്കെടുക്കും. ചരിത്രം ഉറങ്ങുന്ന ഹൈദരാബാദിന്റെ തെരുവുകള്‍ പോലും ചുവപ്പ് അണിഞ്ഞു.

രാജ്യം വര്‍ഗീയ രാഷ്ട്രീയത്തിന്റെ ദുരിതം അനുഭവിക്കുന്ന കാലഘട്ടത്തിലാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ തിരി തെളിയുന്നത്. 18 ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 5 ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 780 പ്രതിനിധികള്‍ പങ്കെടുക്കുന്നു.ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളും ഹൈദരാബാദില്‍ എത്തും. സമ്മേളനം നടക്കുന്ന ഹാളില്‍ ഒരുക്കങ്ങള്‍ അതിമഘട്ടത്തിലാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പും, രാഷ്ട്രീയ അടവ് നായരേഖയും യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് തെലങ്കാനയില്‍ നിന്നുള്ള പൊളിറ് ബ്യൂറോ അംഗം ബി.രാഘവലു പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ 25 പ്രമേയങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണക്ക് വരും. സമ്മേളനത്തിന് മുന്നോടിയായി ഹൈദരാബാദിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് റാലികള്‍ നടത്തി. രാമ റാവു ഗ്രൗഡില്‍ നടക്കുന്ന ഹൈദരാബാദ് ഫെസ്റ്റിന് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധയം ആകുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News