‘എന്റെ തെരുവില്‍ എന്റെ പ്രതിഷേധം’: കത്വ പ്രതിഷേധത്തില്‍ മുങ്ങി കോഴിക്കോട്‌

വിഷുദിന സായാഹ്നത്തില്‍ കോഴിക്കോട് നഗരം പ്രതിഷേധത്തില്‍ മുങ്ങി. കത്വ പീഡനത്തിനിരയായി കൊലപ്പെട്ട 8 വയസ്സുകാരിക്ക് നീതി തേടിയാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി മിഠായിതെരുവ് കീഴടക്കിയത്.

വിഷുദിനത്തില്‍ മിഠായിതെരുവ് പ്രതിഷേധ തെരുവായി മാറി. ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രതിഷേധമാണ് ആദ്യം മിഠായിതെരുവ് കീഴടക്കിയത്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന പേരില്‍ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം.

സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍, ജമ്മുവിലെ കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 8 വയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കാളികളായി.

ഐ എന്‍ എല്‍ നേതൃത്വത്തില്‍ നഗരം ചുറ്റി എത്തിയ പ്രകടനം മിഠായിതെരുവിലെ എസ് കെ സ്‌ക്വയറിലാണ് സമാപിച്ചത്.

നഗരത്തോട് ചേര്‍ന്ന മൂന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഐ എന്‍ എല്‍ പ്രതിഷേധം. മറ്റ് സംഘടനകളുടെ നേതൃത്വത്തിലും കോഴിക്കോട് മിഠായിതെരുവ് കേന്ദ്രീകരിച്ച് പ്രതിഷേധമിരമ്പി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News