ഡോക്ടര്‍മാരുടെ സമര നാലാം ദിനത്തില്‍; രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍

ഡോക്ടർമാരുടെ സമരം ഇന്ന് നാലാം ദിനത്തിൽ. ഓ.പി ബഹിഷ്കരണത്തിനൊപ്പം കിടത്തി ചികിത്സ കൂടി നിർത്തലാക്കിയാണ് രോഗികളെ ഡോക്ടർമാർ ദുരിതത്തിലാഴ്ത്തിയത്.

അതെ സമയം സർക്കാരിന്റെ ബദൽ സംവിധാനമാണ് രോഗികൾക്ക് ആശ്വാസമാകുന്നത്. അനാവശ്യമായ സമരവുമായി KGM0A മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സർക്കാർ ഇന്ന് മുതൽ നടപടികളിലെക്ക് കടക്കും.

ആദ്യ ഘട്ടത്തിൽ പ്രൊബേഷനിലുള്ള ഡോക്ടർമാർക്ക് നോട്ടീസ് നൽകാനാണ് സർക്കാർ തീരുമാനം. എന്നാൽ നടപടികളിലെക്ക് സർക്കാർ കടന്നാൽ രാജി അടക്കമുള്ള കാര്യങ്ങളിലെക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഇതിൽ നാളത്തെ KGMOA സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News