കത്വാ ബലാത്സംഗ കേസിന്റെ വിചാരണ ഇന്നാരംഭിക്കും; വിചാരണ കശ്മീരിന് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയിലേയ്ക്ക്

കത്വാ ബലാത്സംഗ കേസിന്റെ വിചാരണ ഇന്നാരംഭിക്കും. വിചാരണ ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കൂട്ടമാനഭംഗത്തിനെതിരെ കേരളമാകെ പ്രതിഷേധം ശക്തമാകുകയാണ്. കത്വാ ബലാത്സംഗ കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യവുമായി ഇരയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായ സാഹചര്യത്തിലാണ് ഇരയുടെ കുടുംബം ഇങ്ങനെയൊരുവാശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കത്വാ ബലാത്സംഗ കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായ സാഹചര്യത്തിലാണ് ഇരയുടെ കുടുംബം കേസ് സുപ്രീം കോടതി പരിഗണിക്കണമെന്നാവാശ്യവുമായി മുന്നോട്ട് വന്നത്.

കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് ഇരയുടെ കുടുംബത്തിന്റെ ആവശ്യം. കത്വാ സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്ക്പോരുകള്‍ മുറുകുകയാണ്. പരസ്പരം പഴിചാരുന്ന നിലപാടുകളുമായാണ് ഇരു സംഘടനകളും സ്വീകരിക്കുന്നത്.

അതേസമയം ഉന്നാവോ കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സുഹൃത്തും ബന്ധുവുമായ സാഷി സിംഗ് സിബിഐ കസ്റ്റഡിയില്‍ തുടരും. ലക്നൗവിലെ സിബിഐ കോടതിയാണ് സാഷി സിംഗിനെ നാലുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ഈ കേസില്‍ കുല്‍ദീപും അദ്ദേഹത്തിന്റെ സുഹൃത്ത് സാഷി സിംഗുമാണ് ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ളത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷമായിരിക്കും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുകയുള്ളു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പീഡനങ്ങള്‍ക്കെതിരെ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കേസുകളില്‍ 6മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മല്ലിവാള്‍ ദില്ലിയിലെ രാജ്ഘട്ടില്‍ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here