ഉണ്ണി ആറിന്റെ നായികയായി നയന്‍താരയെത്തുന്നു

നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.കോട്ടയം കുര്‍ബാന എന്ന ചിത്രത്തിലൂടെയാണ് നയന്‍താര പുറത്ത് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആര്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുക.പൂര്‍ണമായും സ്ത്രീ കഥാപത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരിക്കും കോട്ടയം കുര്‍ബാന എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണ് കോട്ടയം കുര്‍ബാന. ചാര്‍ളി, മുന്നറിയിപ്പ്, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News