‘കത്വ കുഞ്ഞിനെ പോലെ ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം’; കൊല്ലപ്പെട്ടേക്കാം; ഭയമുണ്ട് പക്ഷേ പ്രതികരിക്കാതിരിക്കാന്‍ വയ്യ’; അവള്‍ക്കുവേണ്ടി ഞാന്‍ പോരാടും; കേള്‍ക്കണം ദീപികയുടെ വാക്കുകളെ

ആ കുഞ്ഞിനെ പോലെ ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അതല്ലെങ്കില്‍ ഹിന്ദുത്വ ഭീകരരാല്‍ കൊല്ലപ്പെട്ടേക്കാം, എങ്കിലും അതുവരെ അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും. കശ്മീരില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്തിന്റെ വാക്കുകളെ അങ്ങനെ തള്ളിക്കയാന്‍ കഴിയില്ല.

താനും ഭീതിയിലാണ് ജീവിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഹൈന്ദവ സംഘടനകലുടെ ഭീഷണിയുണ്ട്. ഇരയ്ക്കു വേണ്ടി വാദിക്കുന്നതില്‍ തന്നെ ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നുണ്ട്. സാമൂഹ്യമായി ഒറ്റപ്പെടുത്തി.

എനിക്കറിയില്ല, ഒരു പക്ഷേ, ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പോലും അനുവദിച്ചേക്കില്ല, സുപ്രീം കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കും. എന്തു തന്നെ വന്നാലും ആ പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കും അവള്‍ക്ക് നീതി ലഭിക്കണം.

നേരത്തെ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ഒരു സംഘം അഭിഭാഷകര്‍ പൊലീസിനെ തടഞ്ഞിരുന്നു,. ഇത് ശ്രദ്ധയില്‍ പെട്ട് സുപ്രീം കോടതി വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. കത്തുവ പ്രാദേശിക ലോയേഴ്‌സ് അസോസിയേഷന്‍, ജമ്മു ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷന്‍, കശ്മീര്‍ ലോയേഴ്‌സ് അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയോട് വിശദീകരണം തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News