കള്ളന്മാര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കാറ്റ് ഇങ്ങനെയൊരു പണി തരുമെന്ന്. ഇംഗ്ലണ്ടിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലാണ് കാറ്റ് കള്ളന്‍മാരെ പറ്റിച്ച് പണവും കൊണ്ട് പോയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.
സംഭവം ഇങ്ങനെ;
ഇംഗ്ലണ്ടിലെ ഒരു ട്രാവല്‍ ഏജന്‍സിയ്ല്‍ നിന്നും രണ്ടു കള്ളന്മാര്‍ ചേര്‍ന്ന് പണം അപഹരിച്ചു. ജീവനക്കാരെ ഭയപ്പെടുത്തി, പോക്കറ്റിനുള്ളിലും മറ്റും പണം നിറച്ചു. രക്ഷപ്പെടുന്നതിനിടെ സംഭവിച്ചത് മറ്റൊന്നാണ്.മോഷ്ടിച്ച പണം മുഴുവന്‍ ശക്തമായ കാറ്റില്‍ പറന്നു പോയി.
പോയ പണം എടുക്കാനായോടിയതോടെ ബാക്കി പണവും നഷ്ടപ്പെട്ടു. റോഡിലൂടെ പണം കാറ്റില്‍ പറന്നു നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കള്ളന്മാരെ പിടികൂടാനായി പൊലീസാണ് ഈ വിഡിയോ പുറത്തു വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here