
ഫോക്‌സ് വാഗണ്‍ അമിയോ പേസ് എഡിഷനുമായി ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍.6.10ലക്ഷം രൂപയാണ് ഇതിന്റെ ഷോറൂം വില. കറുത്ത മിററുകള്‍, കാര്‍ബണ്‍ ഫൈബര്‍ ട്രങ്ക് ലിപ് സ്പോയിലര്‍, അലോയ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ അമിയോ പേസ് എഡിഷന്റെ പ്രധാന പ്രത്യേകതകളാണ്.
ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഫോക്‌സ് വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയിലെത്തിച്ചത്.
പോളോ പേസിലുള്ള 999 സിസി എഞ്ചിന്‍ തന്നെയാണ് അമിയോ പേസിലും.ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് അമിയോ പേസ് എഡിഷന്‍ ഡീസല്‍ പതിപ്പില്‍ ഉള്ളത്.കൂടാതെ ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് ഓപ്ഷനുകളും ഇവ പ്രധാനം ചെയ്യുന്നു.
അമിയോയുടെ ഗ്രില്ലിലും ബമ്പറിലും കണ്ടുവരുന്ന ക്രോം വരകളെ പുതിയ പേസ് എഡിഷനില്‍ കാണാന്‍ സാധിക്കില്ല. മിറര്‍ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ടച്ച്സക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും ഇതിലില്ല. ബ്ലുടൂത്ത്, അഡത, യുഎസ്ബി കണക്ടിവിറ്റിയുള്ള സ്റ്റാന്‍ഡേര്‍ഡ് ഓഡിയോ സംവിധാനം എന്നിവ കാറിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here