കള്ള സംഘികളുടെ വാദങ്ങള്‍ പൊളിയുന്നു; കത്വ പെണ്‍കുട്ടിയുടെ പിതാവിന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ

കശ്മീരില്‍ എട്ടു വയസ്സുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ആസിഫയുടെ പിതാവിന്റെ എന്ന പേരില്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞു.

ഹിന്ദുക്കളും ആര്‍.എസ്.എസും പ്രശ്നത്തിന് കാരണക്കാരല്ലെന്നും അവര്‍ തങ്ങളെ സഹായിക്കുകയായിരുന്നുവെന്നും പറയുന്ന വീഡിയോയാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മരണത്തില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്നും, അവര്‍ തങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നുമുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. എന്നാല്‍ കത്വ പെണ്‍കുട്ടിയുടെ പിതാവ് സംസാരിക്കുന്നതിന്റെ യഥാര്‍ത്ഥ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ചല്ല പീഡിപ്പിച്ചതെന്നും, അത് കള്ള പ്രചരണം മാത്രമാണെന്നും, പ്രദേശത്ത് ഹിന്ദു മുസ്‌ളീം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നുമാണ് വ്യാജ വീഡിയോയില്‍ പറയുന്നത്.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ

ആസിഫയുടെ പിതാവിന്റെ യഥാര്‍ത്ഥ വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here