ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസ്; സ്വാമി അസീമാനന്ദയടക്കമുള്ള മുഴവൻ പ്രതികളെയും വെറുതെ വിട്ടു; എന്‍ഐഎ യ്ക്ക് രൂക്ഷവിമര്‍ശനം

ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഹൈദരാബാദ് എൻഐഎ കോടതിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു.

കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. ഹൈദരാബാദിലെ ചാർമിനാറിനടുത്ത് മക്ക മസ്ജിദിൽ 2007 ലാണ് സ്ഫോടനം നടന്നത്.

കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel