കത്വ പെണ്‍കുട്ടിയ്ക്ക് നീതി തേടുന്നവര്‍ മറ്റൊരു പെണ്‍കുട്ടിയുടെ മാനത്തിന് വിലപറയുന്നത് ശരിയാണോ; പാര്‍വതിയ്ക്ക് വിലയിട്ടും തെറിവിളിച്ചും സോഷ്യല്‍ മീഡിയയില്‍ ചില ‘ആങ്ങളമാര്‍’

കത്വ മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. കേരളമാണ് പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍.

ഇനിയൊരു മകള്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്ന മുദ്രാവാക്യവുമായി ഏവരും പ്രതിഷേധവുമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയയിലും കേരളത്തിന്‍റെ തെരുവോരങ്ങളിലും പ്രതിഷേധം കത്തുകയാണ്.

എന്നാല്‍  പ്രതിഷേധങ്ങ‍ള്‍ക്കിടയില്‍ ചില അസ്വാഭാവിക ശക്തികള്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് അക്രമണം നടത്തിയവര്‍ അക്കൂട്ടത്തിലുള്ളവരാണെന്ന് പൊതുസമൂഹം ഒരുപോലെ പറയുകയാണ്.

അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ പേരുപറഞ്ഞ് തെരുവില്‍ അനാവശ്യ അക്രമണം നടത്തുകയാണുണ്ടായത്. ജനങ്ങളെ ആക്രമിക്കുന്ന നിലയുമുണ്ടായി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ ഉയരുന്നത്.

അപ്രഖാപിത ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം അ‍ഴിച്ചുവിട്ടവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായാണ് നടി പാര്‍വതി രംഗത്തെത്തിയത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയിലെ ആങ്ങളമാര്‍ക്ക് സഹിച്ചില്ല. അവര്‍ പാര്‍വതിയ്ക്കെതിരെ അതിരൂക്ഷമായ തെറിവിളിയും അസഭ്യപ്രയോഗങ്ങളുമാണ് നടത്തുന്നത്.

ഇതിനെതിരെയും പാര്‍വതി രംഗത്തെത്തി. തനിക്ക് വന്ന കമന്‍റുകളിലെ തെറിവിളികളും വിലയിടലും പരസ്യമാക്കികൊണ്ടാണ് പാര്‍വതി രംഗത്തെത്തെത്തിയത്.

റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നും കേട്ടാലറക്കുന്ന തെറികളാണ് പാര്‍വതിയ്ക്ക് നേരെ ഉണ്ടായിരിക്കുന്നത്. പാര്‍വതിയ്ക്ക് വിലയിടുന്ന കമന്‍റാക്രമണവുമുണ്ടായിട്ടുണ്ട്.

ഇയാളുടെ ആക്രോശം നിങ്ങളും കാണൂ..എന്തൊരു പദസമ്പത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ പാര്‍വതി പുറത്തുവിട്ടത്.

കത്വയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നീതി തേടി രംഗത്തെത്തിയവര്‍ മറ്റൊരു പെണ്‍കുട്ടിയെ തെറിവിളിക്കുന്നതും മാനത്തിന് വിലയിടുന്നതും ശരിയാണോയെന്ന ചിന്തിക്കേണ്ടതാണ്.

പെണ്‍കുട്ടിയ്ക്കുവേണ്ടിയുള്ള പ്രതിഷേധങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ നിങ്ങളെങ്ങനെയാണ് പാര്‍വ്വതിയെ തെറിവിളിക്കുന്നതും അധിക്ഷേപിക്കുന്നതും എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. കത്വയിലെ പെണ്‍കുട്ടിയ്ക്ക് നീതി തേടിയിറങ്ങിയവര്‍ പാര്‍വ്വതിയുടെ മാനത്തിന് വിലയിടുന്നത് വിരോധാഭാസമല്ലേ എന്ന ചോദ്യം കൂടി ഉയരുകയാണ്.

#justiceforasifa

A post shared by Parvathy (@par_vathy) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here