കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ് സ്ഥിരം യാത്രചെയ്തിരുന്ന ബസ്സ് മാറ്റിയ കെ എസ് ആർ ടി സി ഡിപ്പോയിൽ ഫോണ്‍വിളിച്ച് ബസ്സ് തിരികെ നൽകണമെന്ന് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം.
തങ്ങളുടെ ചങ്കായിരുന്ന RAC140നെ അലുവ ഡിപ്പോക്ക് നൽകിയതിൽ മനംനൊന്താണ് യാത്രക്കാരിയായ പെണ്‍കുട്ടി ബസ്സ് തിരികെ വിട്ടു നൽകണമെന്ന് ആവശ്യപെട്ട് ഫോണ്‍ ആലുവ ഡിപ്പോയിലേക്ക് വിളിച്ചത്.
തമാശ രൂപേണയാണ് ഈ ഫോണ്‍വിളി പ്രചരിച്ചതെങ്കിലും കെ എസ് ആർ ടി സിയെ സ്നഹിക്കുന്നവരാണ് ജനങ്ങളെന്ന ഈ സംഭാഷണം തെളിയിക്കുന്നു.
വിളിച്ച പെണ്‍കുട്ടി ആരാണന്നൊന്ന് ഒരുകൂട്ടം വിദ്യാർത്ഥികളുടെ പ്രതിനിധിയാണെന്ന മാത്രം സംസാരത്തിൽ നിന്ന് മനസിലാകും. എന്നാൽ സംഭവം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു.
ഫോണ്‍വിളിയുടെ ഓഡിയോ കേള്‍ക്കാം
ഇന്ന് കെ എസ് ആർ ടി സി സി എം ഡിയായി ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരി സഹപ്രവർത്തകർക്കായി വിളിച്ച് ചേർത്ത യോഗത്തിൽ ആ ഫോണ്‍ സംഭാഷണം കേൾപ്പിക്കുകയും, RAC140എന്ന ബസ്സ് ഈരാറ്റുപേട്ട ഡിപ്പോക്ക് തിരികെ നൽകാൽ ഉത്തരവിടുകയും ചെയ്തു.
കൂടാതെ ആഫോണ്‍കോൾ പക്വതയോടെ കൈകാര്യം ചെയ്ത സി ടി ജോണി എന്ന കണ്‍ട്രോളിംഗ് ഇൻസ്പെക്ടറെ പ്രശംസിക്കുകയും ചെയ്തു. ഇതുപോലെ ഒാരോ കെ എസ് ആർ ടി സി ബസ്സും ഒരോരുത്തരുടേയും ചങ്കാണെന്നും അതിനാൽ കെ എസ് ആർ ടിസിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഒാർമ്മിപ്പിച്ചു.
നമുക്ക് കൂട്ടത്തരവാദിത്വംമാണ് വേണ്ടതെന്നും യുദ്ധരംഗത്ത് നിൽക്കുന്ന നമ്മൾ വിജയിക്കണമെന്നും തച്ചങ്കരി പറഞ്ഞു. ഒരു വർഷത്തിനകം KSRTC യെ ലാഭത്തിലാക്കും മെന്നും അതിനുള്ള ആയുധം തന്‍റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കൊടി കാട്ടി തച്ചങ്കരി
Get real time update about this post categories directly on your device, subscribe now.