ലോകം കണ്ട അതുല്യ കലാകാരന് 129 ാം പിറന്നാള്‍ നിറവ്; മൗനം കൊണ്ട് പോലും ആരവങ്ങളുടെ അലകൾ ഉയർത്തിയ ചാര്‍ലി ചാപ്ലിനെന്ന അത്ഭുതങ്ങളുടെ രാജകുമാരന്‍

ലോകത്തെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്ത , നിശബ്ദ സിനിമയുടെ ആചാര്യനും ഹാസ്യസാമ്രാട്ടുമായ കലാകാരൻ ചാർലി ചാപ്ലിന് ഇന്ന് 129ാം പിറന്നാൾ. മൗനം കൊണ്ട് പോലും ആരവങ്ങളുടെ അലകൾ ഉയർത്തിയ സിനിമകളായിരുന്നു ചാപ്ലിേൻറത്.

സ്റ്റേജ് ആര്‍ട്ടിസ്റ്റായ ഹന്നയുടെ ശബ്ദമിടറിയപ്പോൾ, കാണികൾ കൂവാൻ ആരംഭിച്ചു. പാടാനാവാതെ സ്റ്റേജിന് പിന്നലേക്ക് കരഞ്ഞു കൊണ്ട് ഓടുന്ന ആരംഗത്തിന് സാക്ഷിയായി കർട്ടന് പിന്നിൽ ഒരു കൊച്ചുകുട്ടി നിൽപ്പുണ്ടായിരുന്നു. ഹന്നയുടെ മകൻ ചാർലി.

അമ്മയ്ക്ക് പകരം സംഗീത വേദിയിലേക്ക് ഓടിക്കയറിയ ആ അഞ്ചു വയസ്സുകാരനെ കൗതുകത്തോടെയാണ് അന്ന് സദസ്സ് കണ്ടത്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ആ ഏകാംഗ പ്രകടനം ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസ അഭിനയ പ്രതിഭയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു.

പിന്നീടുളള 75 വര്‍ഷങ്ങള്‍ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ചാര്‍ളി ചാപ്ലിന്‍. ഇന്നും പ്രസ്ക്തിയുള്ള സാമൂഹിക രാഷ്ട്രീയം പറഞ്ഞ സിനിമകളുടെ ഫസ്റ്റ് ലുക്കാണ് ചാപ്ലിൻ സിനിമകൾ. രാഷ്ട്രീയം പറഞ്ഞപ്പോൾ പോലും അതിൽ മൂർച്ചയേറിയ നർമ്മം ഉപയോഗിക്കാൻ ചാപ്ലിന് സാധിച്ചു.

ആധുനിക വൽക്കരണത്തിെൻറ മുഖംമൂടിയിൽ ചൂഷകരായവർ മുതൽ ലോകത്തെ വിറപ്പിച്ച ഫാഷിസ്റ്റ് ഭരണാധികാരി ഹിറ്റ്ലർവരെ ചാപ്ലിെൻറ നർമ്മമുന കൊണ്ട് മുറിവേറ്റവരാണ്.

നാടകീയതയിൽ ഉൗന്നിയ ആവിഷ്കരണ രീതി. കുറച്ച് സാങ്കേതികത, കൗശലം നിറഞ്ഞ അവതരണം. ചാപ്ലിൻ എന്ന സംവിധായകനിൽ നിന്നും കണ്ട് പഠിക്കാൻ നിരവധി പാഠങ്ങൾ ഉണ്ടായിരുന്നു. ഓരോ ഫ്രെയിമിലും ചലനങ്ങൾ നിലനിർത്താനും , ചലച്ചിത്രം എന്നാൽ ചലനമുള്ള ചിത്രമാണ് എന്ന് ഉറപ്പ് വരുത്താനും ചാപ്ലിൻ എപ്പോ‍ഴും ശ്രദ്ധിച്ചു.

ഒന്നും ചലിക്കാനില്ലാത്തപ്പോൾ അദ്ദേഹം സ്വയം ചലിച്ചു. അഭിനേതാവ്, സംവിധായകൻ, സംഗീത സംവിധായകൻ, എഡിറ്റർ തുടങ്ങി ചാപ്ലിൻ കൈവെക്കാത്ത ഒരു മേഖലയും സിനിമയിൽ ഉണ്ടായിരുന്നില്ല.

ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയ കുഞ്ഞുചാര്‍ളിയുടെ ചെറുപ്പകാലം അവഗണനയും നിരാശയും നിറഞ്ഞതായിരുന്നു.

തനിക്ക് പനിപിടിച്ചു കിടന്ന നാളുകളില്‍ ചാര്‍ളിയെ ഉറക്കാനായി അമ്മ രാത്രിയില്‍ ജനാലയ്ക്ക് പുറത്തെ കാഴ്ച്ചകള്‍ അഭിനയിച്ച്‌ കാണിക്കുമായിരുന്നു. ഇതായിരുന്നു ഭാവിയില്‍ തന്‍റെ അഭിനയ ജീവിത്തെ മികച്ചതാക്കിയതെന്ന് ചാര്‍ളി തന്നെ പറഞ്ഞിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഇല്ലായ്മകളിലും എങ്ങനെ പ്രവർത്തിച്ചാൽ , ചിന്തിച്ചാൽ വിജയം വരിക്കാമെന്ന് ചാപ്ലിൻ സ്വന്തം ജീവിതത്തിലുടെ ലോകത്തിന് കാട്ടി തന്നു. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനായ ചാപ്ലിന്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയിൽ അന്തരിച്ചപ്പോൾ സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ കൂടി അന്ത്യമായിരുന്നു അത്.

തലയിലൊരു തൊപ്പിയും കയ്യിലൊരു വടിയുമായി , സ്‌ക്രീനിൽ തെളിയുമ്പോൾ മുതൽ ചിരി പടർത്തിയ ആ മനുഷ്യനെ ലോകം ഹൃദയം കൊണ്ട് തന്നെയാണ് ഇന്നും ചാർലി ചാപ്ലിൻ വിളിക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here