
ഹൈദരാബാദ്: ഹൈദരാബാദില്‍ 2007 ലുണ്ടായ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റീസ് രവീന്ദർ റെഡ്ഡി രാജിവച്ചു. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുളള വിധിപ്രസ്താവം വായിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിനാണ് രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് അദ്ദേഹം വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിമര്‍ശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here