മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍റെ ക്രൂരത; രക്ഷപ്പെടാന്‍ പന്ത്രണ്ടുകാരി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കത്വ ഉന്നോവ വിഷയങ്ങള്‍ ലോകമാകെ ചര്‍ച്ചയാകുമ്പോ‍ഴും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് കുറവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൊടും ക്രൂരത നടമാടുന്നത്.

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നും പുറത്തുവന്ന പുതിയ വാര്‍ത്ത രാജ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി പന്ത്രണ്ടുകാരി വീടിന് മുക‍ളില്‍ നിന്ന് ചാടുകയായിരുന്നു. ഇന്നലെ ജയ്പൂരിലായിരുന്നു സംഭവം.

മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാണ് പന്ത്രണ്ടുകാരിയോടെ അച്ഛന്‍ ക്രൂരമായി പെരുമാറിയത്. ഫോണ്‍ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ ഇയാള്‍ പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു.

വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ ടെറസിലായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.

ചാട്ടത്തില്‍ രണ്ട് കാലുകളും ഒടിഞ്ഞ പെണ്‍കുട്ടി സച്ച്ഘണ്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അയല്‍വാസികളുടെ പരാതിയില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News