മുപ്പത്തിയൊന്ന് ശതമാനം ഹിന്ദുക്കളെ വെടിവെച്ചുകൊല്ലാന്‍ ആവശ്യപ്പെട്ടന്ന് ബലാല്‍’സംഘി’കളുടെ വ്യാജപ്രചരണം; പൊളിച്ചടുക്കി ദീപാനിശാന്ത്; ഏറ്റെടുത്ത് കേരളം

കത്വ മേഖലയില്‍ ക്രൂര പീഡനത്തിന് ഇരയായി എട്ടുവയസുകാരി കൊല ചെയ്യപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടുള്ള ദീപാനിശാന്തിന്‍റെ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജപ്രചരണം അ‍ഴിച്ചുവിട്ടത്.

ഹിന്ദുക്കളെ വെടിവച്ചു കൊല്ലാന്‍ ദീപാ നിശാന്ത് ആഹ്വാനം ചെയ്‌തെന്ന തരത്തിലുള്ള പ്രചാരണമാണ് സംഘികള്‍ നടത്തുന്നത്. കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കുന്ന മറുപടിയുമായി  ദീപ പുതിയ കുറിപ്പുമായി രംഗത്തെത്തി. തോമസ് ഐസക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ദീപ നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

മുപ്പത്തിയൊന്നു ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാൻ ഞാൻ ആഹ്വാനം ചെയ്തത്രേ!

ആ പോസ്റ്റ് പിൻവലിച്ചതാണത്രേ !!

ഞാനിട്ട കമൻ്റ് ഇപ്പോഴും ആ പോസ്റ്റിൽത്തന്നെയുണ്ട് .. ദീപക് ശങ്കരനാരായണൻ്റെ കമൻ്റാണത്.ദീപക്കിൻ്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരൽ നമസ്ക്കാരം!!

എങ്ങനെയാണ് ബലാൽ”സംഘി”കളേ നിങ്ങൾക്കിങ്ങനെ വ്യാജപ്രചരണം നടത്താൻ സാധിക്കുന്നത്?

നിങ്ങളെനിക്കു വേണ്ടി ചെലവഴിക്കുന്ന സമയം, ഊർജ്ജം….. ഇതൊക്കെ ഇനിയും തുടരണം… ‘വെടി’യെന്നും വേശ്യയെന്നും വിളിച്ചു കൊണ്ടേയിരിക്കണം…… പണ്ടു പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ..

ട്രെയിനിലെ കുളിമുറിയിൽ ഒരു ഞരമ്പുരോഗി വരച്ചുവെക്കുന്ന വൈകൃതചിത്രങ്ങൾക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാൻ പോകരുതെന്ന് ഞാൻ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ളതാണ്.

ഞാനിട്ട കമൻ്റ് പോസ്റ്റിലിപ്പോഴുമുണ്ട്. പിൻവലിക്കാൻ ഒരുദ്ദേശവുമില്ല!
എഴുത്തോ കഴുത്തോ എന്നു ചോദിച്ചാൽ എഴുത്തെന്നു തന്നെയാണുത്തരം!

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here