
മോദിയുടെ കരുനീക്കത്തിലൂടെ ഏറെക്കാലം അടക്കിവാണ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന പ്രവീണ്‍ തൊഗാഡിയ ഹിന്ദു ഫസ്റ്റ് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സംഘടന രൂപീകരിക്കുന്നതിലൂടെ മോദി തൊഗാഡിയ ബന്ധം കൂടുതല്‍ വഷളാകും.ഹിന്ദുക്കളുടെ ഉന്നമനത്തിനുവേണ്ടി എന്ന മുദ്രാവാക്യവുമായി തൊഗാഡിയ ഇന്ന് മുതല്‍ അഹമ്മദാബാദില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുകയാണ്.
മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ വജ്രായുധങ്ങളുമായി ഇറങ്ങാനാണ് പ്രവീണ്‍ തൊഗാഡിയയുടെ തീരുമാനം. മോദിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ നടന്ന കരുനീക്കങ്ങളാണ് തൊഗാഡിയയുടെ കസേര തെറിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
രാജ്യാന്തര പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണറുമായ വി എസ്.കോക്ജെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ താന്‍ സംഘടന വിടുന്നതായി തൊഗാഡിയ പ്രഖ്യാപിച്ചു.മോദിയെന്ന നേതാവിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് തൊഗാഡിയ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് ബിജെപി പിന്നോട്ടുപോയിട്ടുണ്ടെന്നാരോപിച്ച് തൊഗാഡിയ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയാണ്.
അധികാരത്തിന്റെ മത്തുപിടിച്ചവര്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം മറക്കുന്നു. ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞവര്‍ കഴിഞ്ഞ നാലുവര്‍ഷമായി അത് മറന്നിരിക്കുന്നു.അധികാരത്തില്‍ കയറിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴ് വാഗ്ദാനങ്ങളാണെന്ന് തൊഗാഡിയ കഴിഞ്ഞ ദിവസം പറഞ്ഞു.
ഇന്ത്യ മുഴുവന്‍ ശൗചാലയം നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിച്ച മോദിക്ക് അതും പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയെന്ന് തെഗാഡിയ കളിയാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഞാനിപ്പോള്‍ ഒരു വിശ്വഹിന്ദ് പരിഷത്ത് പ്രവര്‍ത്തകനല്ല. പക്ഷേ, അതിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും എനിക്കൊപ്പമുണ്ട്.
ഹിന്ദുത്വമെന്ന സന്ദേശത്തില്‍ നിന്ന് ഏറെ അകന്നിരിക്കുകയാണ് ബിജെപിയും ആര്‍എസ്എസും. തെറ്റായ നടപടികളിലൂടെ അവര്‍ നൂറുകോടിയോളം വരുന്ന ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുകയാണെന്നും തൊഗാഡിയ വ്യക്തമാക്കിയിരുന്നു. മോദിയുമായി ഒരു തുറന്നപ്പോരിനാണ് തൊഗാഡിയ ഇറങ്ങിതിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here