‘കോംപ്ലിമെന്‍റ്’ പരാതിയുമായി കുമ്മനം; മണ്ടത്തരങ്ങളുടെ ഘോഷയാത്ര തുടരുന്നു

കൊച്ചി മെട്രോയില്‍ വലിഞ്ഞ് കയറിയതുമുതലാണ് കുമ്മനത്തിന്‍റെ രാശി തുടങ്ങിയത്. കുമ്മനടിയെന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്താണ് അന്ന് പ്രശസ്തനായത്.

പിന്നീട് മധുവിന്‍റെ മരണത്തില്‍ ഫാന്‍സി ഡ്രസ് നടത്തിയതടക്കം നിരവധി മണ്ടത്തരങ്ങളാണ് കാട്ടികൂട്ടിയത്. ക‍ഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കെതിരെ കത്വ വിഷയത്തില്‍ ആഞ്ഞടിക്കാന്‍ നോക്കി നാറി നാണംകെട്ടതും കേരളം കണ്ടു.

ഇപ്പോ‍ഴിതാ ദീപക് ശങ്കരനാരായണനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയിലൂടെ വീണ്ടും മലയാളികളെ ചിരിപ്പിക്കുകയാണ്.

പരാതിയില്‍ വിഷയം രേഖപ്പെടുത്തുന്ന സ്ഥലത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ കോംപ്ലിമെന്‍റ് അഥവാ അഭിനന്ദനം (‘compliment against facebook post’) എന്നാണ് എഴുതിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News