12 പന്തില്‍ 41 റണ്‍സുമായി റസല്‍; നിതീഷ് റാണയ്ക്ക് അര്‍ധസെഞ്ചുറി; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍

കൊൽക്കത്ത: ഐപിഎല്ലില്‍ ഡൽഹി ഡെയർ ഡെവിൾസിനെതിരെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസെടുത്തു.

59 റണ്‍സ് നേടിയ നിതിഷ റാണയാണ് കൊല്‍ക്കത്തയുടെ നെടുംതൂണായത്. അവസാനഓവറുകളില്‍ ആന്ദ്ര റസലിന്‍റെ തകര്‍പ്പന്‍ പ്രകടനവും കൊല്‍ക്കത്തയ്ക്ക് തുണയായി.12 പന്തിൽ 41 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്.

റോബിൻ ഉത്തപ്പ (19 പന്തിൽ 35), ക്രിസ് ലീൻ (31) എന്നിവരും കൊൽക്കത്തയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News