സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ പ്രതിഫലമായി ഡോക്ടറേറ്റ് ബിരുദം’; വിദ്യാര്‍ഥിനികളോടുള്ള വനിത പ്രഫസറുടെ സംഭാഷണങ്ങള്‍ പുറത്ത്; അസി. വനിത പ്രഫസര്‍ അറസ്റ്റില്‍

പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് ലഭിക്കാനും, ഡോക്ടറേറ്റ് ലഭിക്കാനും വേണ്ടി സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ കോളേജ് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍.

കോയമ്പത്തൂരില്‍ മധുര കാമരാജ് സര്‍വകലാശാലയി ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു വനിത പ്രഫസരുടെ വാഗ്ദാനം. ഇവരുടേ ഫോണ്‍ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ സംഭവം പുറത്തായതും നടപടിയെടുത്തതും.

സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസറാണ് നിര്‍മലാദേവി.സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സംഭാഷണം വൈറലായതോടെ വീടടച്ച് വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു ഇവര്‍. പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സാമ്പത്തികമായും നേട്ടമുണ്ടാക്കാമെന്നും വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു നിര്‍മലാദേവിയുടെ പ്രലോഭനം. അന്വേഷണത്തിന്റെ ഭാഗമായി അസി. വനിത പ്രഫസറെ കോളജ് മാനേജ്മന്റെ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

സംഭവം പുറത്തായതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. റിട്ട. ഐ.എ.എസ് ഓഫിസറായ സന്താനത്തിന്റെ നേതൃത്വത്തില്‍ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News