കത്വ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്ത് കാമവെറിയന്മാര്‍; പെണ്‍കുട്ടിയുടെ ബലാത്സംഗ വീഡിയോയ്ക്കു വേണ്ടി ഇന്ത്യാക്കാര്‍ പോണ്‍ സൈറ്റില്‍; ടോപ്പ് ട്രെന്‍ഡിങ് ലിസ്റ്റില്‍ അവള്‍ ഒന്നാമത്

കാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് വേണ്ടി രാജ്യം കണ്ണീരോടെ പ്രതിഷേധിക്കവേ, വീണ്ടും ആ പിഞ്ചു കുഞ്ഞിനെ കൊത്തിവലിച്ച് ഒരു കൂട്ടം കാമവെറിയന്‍മാര്‍. പോണ്‍ സൈറ്റില്‍ ഇന്ത്യയ്ക്കാര്‍ ഏറെയും തിരഞ്ഞത്, കത്വ പെണ്‍കുട്ടിയുടെ ബലാത്സംഗ വീഡിയോയ്ക്ക് വേണ്ടി.

പ്രമുഖ പോണ്‍ സൈറ്റായ എക്‌സ് വീഡിയോസില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതില്‍ ഒന്നാമതാണ്കത്വയിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെ പേര്. പിഞ്ചുകുഞ്ഞിനായി നാടു തേങ്ങുമ്പോഴാണ് ചില കാമവെറിയന്‍മാരുടെ പ്രവൃത്തി.

സോഷ്യല്‍ മീഡിയയിലും മറ്റും പെണ്‍കുട്ടിയ്ക്ക് വേണ്ടി പോസ്റ്റിടുകയും പ്രതിഷേധിക്കുകയും സ്വകാര്യമായി ബലാത്സംഗവീഡിയോയ്ക്കായി പരതുകയും ചെയ്യുന്ന മനസാക്ഷിയില്ലാത്ത നാറുന്ന സമൂഹത്തിന് മുന്നില്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെടുകയാണ് എട്ടു വയസ്സുമാത്രം പ്രായമുള്ള ആ പിഞ്ചു കുഞ്ഞ്. പോണ്‍സൈറ്റില്‍ ട്രെന്റിങ്ങില്‍ തെലുഗു സെക്‌സ് വീഡിയോസ് വില്ലേജ് രണ്ടാമതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News