ചെന്നിത്തലയ്ക്കെതിരെ പടയൊരുക്കം; പുതിയ ഗ്രൂപ്പുമായി മരളീധരന്‍; കൊച്ചിയില്‍ ആദ്യ യോഗം ചേര്‍ന്നു

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. പുതിയ ഗ്രൂപ്പിന്‍രെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു. മുരളീധരന്റെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ്. ഇന്ദിരാ കോണ്‍ഗ്രസിലെ അസംതൃപ്തരായ ഒരുകൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പുതിയ ഗ്രൂപ്പിന് വ‍ഴിയൊരുക്കുന്നത്.

കൊച്ചിയില്‍പുതിയ ഗ്രൂപ്പിന്‍റെ ആദ്യ യോഗം ചേര്‍ന്നു.വിശാല ഐ ഗ്രൂപ്പില്‍ ഉള്ളവരില്‍ പലരും കളം മാറ്റിച്ചവിച്ചുമെന്നാണ് കരുതുന്നത്.

ചെന്നിത്തലക്ക് കീ‍ഴില്‍ ഐ ഗ്രൂപ്പ് സംതൃപ്തരല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എ ഗ്രൂപ്പിന് മുന്നില്‍ മുട്ടിടിച്ച് നില്‍ക്കേണ്ട അവസ്ഥയാണ് പലപ്പോ‍ഴും ഐ ഗ്രൂപ്പിന്. വിശാല എെ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്ളും മന്ദീഭവിച്ച അവസ്ഥയിലാണ്.

തുടര്‍ന്നാണ് മുരളീധരന്‍റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പിന് ഐ ഗ്രൂപ്പിന് ഉള്ളില്‍ നിന്നും തന്നെ കളമൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here