ഉന്നാവോ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് ഡോക്ടര്‍; വീണ്ടും മെഡിക്കല്‍ പരിശോധന നടത്തി സിബിഐ

ഉന്നാവോ പീഡനകേസിലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തയായെന്ന ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംശയം തീര്‍ക്കാനായി സിബിഐ വീണ്ടും മെഡിക്കല്‍ പരിശോധന നടത്തി.സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കത്വയില്‍ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും പോലീസ് സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ജൂണില്‍ പതിനാറുകാരിയായ തന്നെ എം എല്‍ എ പീഡിപ്പിക്കുകയായിരുന്നു എന്നാണ പെണ്‍കുട്ടിയുടെ ആരോപണം.അന്ന് പെണ്‍കുട്ടി പരാതിപ്പെട്ട സമയത്ത് മെഡിക്കല്‍ പരിശോധന നടത്തിയ ഉന്നാവോയിലെ ഡോക്ടര്‍ എ സ് കെ ജോഹരി പറയുന്നത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നാണ്.

എക്സറേ എടുത്ത് എല്ലുകളുടെ നില പരിശോധിച്ച വേളയില്‍ പെണ്‍കുട്ടിക്കു പത്തൊമ്പതു വയസ്സിനും കൂടുതല്‍ പ്രായമുണ്ടെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതും നീണ്ട ഒരുവര്‍ഷത്തോളമുള്ള ഒളിച്ചുകളിയും കാരണം സിബിഐ സംഘം വീണ്ടും പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ട്.ഇതിന്റെ റിപ്പോര്‍ട്ടിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന നിഗമനമാണെങ്കില്‍ പോക്സോ നിയമത്തിന്റെ വകുപ്പുള്‍ നീക്കം ചെയ്യേണ്ടിവരും.

2017 ല്‍ ആദ്യം ആരോപണവുമായെത്തിയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി എം എല്‍ എയുടെ പേരു പറഞ്ഞിരുന്നില്ല.ഇന്നലെയാണ് രണ്ടാമത്തെ എഫ്ഐആറില്‍ അന്വേഷണം നടത്തുന്ന സിബിഐക്ക് പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കിയത്.

ഇതേസമയം കത്വ കേസിലെ ഇരയുടെ കുടുംബത്തിനും അഭിഭാഷക ദീപിക റജാവത്തിനും സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ജമ്മു കശ്മീര്‍ പോലീസ് സുരക്ഷ ശക്തമാക്കി. കേസിന്റെ വിചാരണ സംസ്ഥാനത്തിന്റെ പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം ഇരുപത്തിഏഴിനകം രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News