അപ്പുണ്ണി പിടിയില്‍; പിടിയിലായത് കാമുകിയ്ക്കൊപ്പം ഒളിവില്‍ ക‍ഴിയവേ; ‍വലയിലായത് ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ മൂന്നാംപ്രതി അപ്പുണ്ണി പൊലീസ് കസ്റ്റഡിയില്‍. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയെ ചെന്നൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിനുശേഷം അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേസമയം കൊലപാതകത്തിലെ ഒന്നാം പ്രതി സത്താറിനെ രണ്ട് ദിവത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ക്വട്ടേഷന്‍ സംഘത്തലവന്‍ കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടത്തിയശേഷം ഒളിവില്‍പോയ അപ്പുണ്ണിക്കായി പൊലീസ് ദിവസങ്ങളായി തമി‍ഴ്നാട് കര്‍ണ്ണാടക എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

അപ്പുണ്ണി ചെന്നൈയില്‍ ഉണ്ടെന്ന രഹസ്യംവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പിന്‍ തുടര്‍ന്നാണ് പൊലീസ് അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത്. അപ്പുണ്ണിക്കൊപ്പം അപ്പുണ്ണിയെ ഒളിവില്‍ താമസിപ്പിച്ചിരുന്ന കാമുകിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.  രാജേഷിനെ വെടിക്കൊലപ്പെടുത്തിയത് അപ്പുണ്ണിയാണ്.

അലീഭായിയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.അപ്പുണ്ണിയെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യംചെയ്യുകയാണ്.ഇതിനുശേഷം ആയിരിക്കും അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നും അന്വേഷണസംഘം അറിയിച്ചു.

കേസില്‍ അറസ്റ്റിലായ 5 പേര്‍ ഇപ്പോള്‍ ജയിലിലാണ്. അതേസമയം കൊലപാതകത്തിലെ ഒന്നാം പ്രതിയായ സത്താറിനെ രണ്ട് ദീവസത്തിനുള്ളില്‍ ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കുമെന്നും പൊലീസ് അറിയിച്ചു.

കേസിലെ രണ്ടാം പ്രതി അലീഭായിയെ കസ്റ്റഡിയില്‍ ആ‍വശ്യപ്പെട്ടുള്ള അപേക്ഷ തിങ്ക‍‍ഴാ‍ഴ്ച കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News