അഭിനയത്തില്‍ മാത്രമല്ല; പാട്ടിലുമുണ്ടെടാ എനിക്ക് പിടി; അഹാന മനോഹരമായി പാടി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ അഹാന കൃഷ്ണകുമാര്‍ മലയാളികളുടെ പ്രിയ നടിയായി മാറിക്ക‍ഴിഞ്ഞു. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ തുടങ്ങി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഹാന ഏവരുടെയും ഹൃദയം കവര്‍ന്നു.

ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള അഹാന ഡബ്സ്മാഷിലും ക‍ഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോ‍ഴിതാ മനോഹരമായി പാട്ടുപാടിയും താരം രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന ‘മോഹൻലാൽ’ സിനിമയ്ക്കായി പാടിയ ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനമാണ് അതിമനോഹരമായി അഹാനയും പാടിയിരിക്കുന്നത്.

‘Can’t get over this beautiful song’ എന്ന ക്യാപ്ഷനോടെയാണ് അഹാന വിഡിയോ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here