അട്ടപ്പാടിയില്‍ മധുവിന്‍റെ ഊരിലെത്തി ഭക്ഷണം വിളമ്പി മഞ്ജു; സോഷ്യല്‍ മീഡിയയില്‍ കെെയ്യടി

അട്ടപ്പാടിയിലെ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മൃഗീയമായി മർദ്ധിച്ചത്കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് മരിക്കുകയും ചെയ്തിരുന്നു.

യുവാവിന്റെ മാതാപിതാക്കൾക്കാണ് ഇത് ഏറ്റവും വലിയ നികത്താൻ പറ്റാത്ത നഷ്ട്ടമായി മാറിയത്. ഈ കുടുംബത്തിന് കൈത്താങ്ങായി ഗവണ്മെന്റും മറ്റ് സാമൂഹിക പ്രവർത്തകരും എത്തിയിരുന്നു.

ഇപ്പോൾ വിഷുവിനു മലയാളത്തിന്റെ പ്രിയ നടിയായ മഞ്ജു വാര്യർ മധുവിന്റെ കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കാൻ എത്തി. സംഭവം അധികം ആരും അറിഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

മധുവിന്റെ കുടുംബത്തിനും ചിണ്ടക്കി കോളനിയിലെ ഊരുകാര്‍ക്കും മഞ്ജു വിഷു സദ്യ വിളമ്പാൻ എത്തുകയാണ് ഉണ്ടായത്. മധുവിന്റെ കുടുംബത്തോട് നടി സംസാരിക്കുകയും, ഇതിന് ശേഷം ഊരിലെ ജനങ്ങൾക്ക് സദ്യ വിളമ്പാൻ മുൻകൈ എടുക്കുകയും ചെയ്തു. മധുവിന്റെ അമ്മയായ മല്ലിക, സഹോദരിമാരായ ചന്ദ്രിക, സരസു തുടങ്ങിയവരുമായി നടി ഒരുപാട് സമയം പങ്കുവച്ചു.

നടിയുടെ പേരിലുള്ള, മഞ്ജു വാര്യർ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. സൊസൈറ്റിയുടെ അംഗങ്ങളും ഭാരവാഹികളും ഈ ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. സദ്യ വിളമ്പാൻ ഇവരെല്ലാം ഒപ്പമുണ്ടായിരുന്നു. കോളനിയിലെ ജനങ്ങളുടെയും, മധുവിന്റെ കുടുംബത്തിന്റെയും ഒപ്പമാണ് മഞ്ജു ആഹാരം കഴിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News