
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെയാണ് നടന്‍ ദിലീപിന് വിദേശയാത്ര നടത്താന്‍ അനുമതി കിട്ടിയത്. വിദേശ യാത്ര നടത്താന്‍ സല്‍മാന്‍ ഖാനും അനുമതി ലഭിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.
കാനഡ, നേപ്പാള്‍, യുഎസ്എ എന്നീ രാജ്യങ്ങളിലേക്കാണ് സല്‍മാന്‍ ഖാന്റെ യാത്ര. മെയ് 25മുതല്‍ ജൂലൈ പത്തുവരെയാണ് യാത്രാനുമതി ലഭിച്ചിരിക്കുന്നത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കോടതി ശിക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കര്‍ശന ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ രാജ്യം വിട്ടു പോകരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് സിനിമാ ചിത്രീകരണത്തിനായി രാജ്യം വിട്ട് പുറത്തേപോകാന്‍ സല്‍മാന്‍ ജോധ്പൂര്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here